പുതുവത്സരം കേരളം ആഘോഷിച്ചത് 107.14 കോടിയുടെ മദ്യം കുടിച്ച് ;
ഏറ്റവും കൂടുതല്‍ തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റ്

പുതുവത്സരദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. 2022 ഡിസംബര്‍ 31 മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 95.67 കോടി രൂപയായിരുന്നു. വിറ്റുവരവില്‍ ഇത്തവണ 600 കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുക.തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ മുന്നില്‍. 1.12 കോടിയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റ് പോയത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റില്‍ നിന്നും 96.59 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടത്തി. കാസര്‍ഗോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് മദ്യവില്‍പ്പന നടന്നത്. 10.36 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇന്നലെ മദ്യം വിറ്റു.89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ വിറ്റത്.