VIDEO|മാപ്പല്ല, കോപ്പു പറയും !!! കെ.സുധാരനെതിരെയുളള വാര്‍ത്തയില്‍ മാപ്പുപറഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാര്‍

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെതിരെയുളള വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് നികേഷ് കുമാര്‍. നേരത്തെ വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് രേഖപ്പെടുത്തി രണ്ടുദിവസം ചാനലില്‍ സ്‌ക്രോള്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ രേഖാമൂലം ലോക്‌സഭയില്‍ അറിയിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി ലഭിച്ച പരാതികള്‍ പരിശോധിക്കുകയും 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്(റെഗുലേഷന്‍) അക്ടിലെ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയതെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *