തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് മന്ത്രി സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന പിന്നാലെയാണ് ബാലാജിയെ ഒഴിവാക്കിയിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. നാളെ ഉച്ചക്കാണ് സുപ്രീം കോടതി കേസ് പരി​ഗണിക്കുന്നത്.

കെ പൊൻമുടിക്ക് വിനയായത് ഹൈന്ദവ വിഭാ​ഗങ്ങളെക്കുറിച്ചുള്ള അശ്ലീല പരാമർശമായിരുന്നു. കോടതി കടുപ്പിച്ചതോടെയാണ് വിശ്വസ്തരെ കൈവിടാൻ സ്റ്റാലിൻ നിർബന്ധിതനായിരിക്കുന്നത്. ഇതോടെ സെന്തിൽ ബാലാജിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. പദ്മനാഭപുരം എംഎൽഎ മനോ തങ്കരാജ് വീണ്ടും മന്ത്രിയാകും. സത്യപ്രതിജ്ഞ നാളെ വൈകിട്ട് രാജ്ഭവനിൽ വെച്ച് നടത്തും. 

Leave a Reply

Your email address will not be published. Required fields are marked *