കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയില്‍

കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു. ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. അരുവി റിസോര്‍ട്ടിന്റെ ഉടമയാണ് ബെന്നി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *