ഒരുപതിറ്റാണ്ടിനു ശേഷം സാഹസിക ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്കായി തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല കടമ്പു എസ്റ്റേറ്റിൽ ( ഷെവലിയർ ഫ്രാൻസിസ് ജോർജ് എസ്റ്റേറ്റ് ) ഫോർ വീൽ 4 x 4 ഓഫ് റോഡ് സാഹസിക ഇവൻറ് നാളെ.വിളപ്പിൽശാല കടമ്പു എസ്റ്റേറ്റിൽ ഓഫ് റോഡ് സാഹസിക 4 x 4 ഇവന്റ്റ് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ നടക്കും.
Trivandrum Jeepers Club ആണ് കുടുംബസമേതം ആസ്വദിക്കാനാകുന്ന തരത്തിൽ ഞയാറാഴ്ച രാവിലെ ഒൻപതര മണിക്ക് ‘TJC ESTATE TRAILS” ഒരുക്കുന്നത്.പ്രത്യേകം തയാറാക്കിയ ട്രാക്കുകളിലൂടെ നടത്തുന്ന സാഹസിക യാത്രയിൽ ക്ലബ്ബ് അംഗങ്ങൾക്ക് പുറമെ 4 x 4 വാഹനങ്ങൾ ഉള്ളവർക്കും ഇത്തരം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പങ്കെടുക്കാനും അവസരം സംഘാടകരായ ജീപ്പേഴ്സ് ക്ലബ്ബ് ഒരിക്കിയിട്ടുണ്ട്.ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിലും ആ വാഹനത്തിന്റെ കപ്പാസിറ്റയും ആ വാഹനത്തിന്റെ ഉപയോഗവും ആരും മനസിലാക്കാറില്ല.പ്രളയം പോലെയുള്ള വിപത്തുകൾ ഉണ്ടകുമ്പോൾ അനായാസം ഇത്തരം വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകും മറ്റൊരുവാഹനവും കടന്നുപോകാത്ത ഇടങ്ങളിൽ ഇവ കടന്നെത്തി രക്ഷ പ്രവർത്തനം നടത്താൻ കഴിയും.ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ഒരു അവബോധം നൽകുകയും കൂടാതെ ഓഫ് റോഡ് സാഹസികത കൂടുതൽ പേർക്ക് പരിചയപ്പെടുത്തുകയും എന്ന ഉദ്ദേശവും സംഘാടകർ ലക്ഷ്യമിടുന്നു.
ബുക്കിങ്ങിനായി tjc4x4.com സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാംരമേഷ്പിള്ള 9895570810അനു ശങ്കർ 9846419222 എന്നിവരെ ബന്ധപ്പെടാം.