മധ്യപൂർവേഷ്യയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് റഷ്യ

മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രതികരണവുമായി റഷ്യ. വെടിനിർത്തൽ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളെ റഷ്യ അപലപിച്ചു. ഉടൻ തന്നെ ശത്രുത അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ വേണമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാനിലായാലും അറബ് രാജ്യങ്ങളിലായാലും സാധാരണക്കാർക്കെതിരായ ആക്രമണം അസ്വീകാര്യമാമെന്ന് റഷ്യ പറഞ്ഞു.
അതേസമയം നിലവിലെ യുദ്ധ സാഹചര്യം ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ അടിന്തര യോഗം വിളിച്ചു. നയതന്ത്രത്തിലൂടെ ശാശ്വതമായ പരിഹാരം വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം ഇറാനിൽ 555 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഗൾഫ് മേഖലയിലെ ഒമ്പത് രാജ്യങ്ങളിലാണ് ഇറാന്റെ ആക്രമണം. യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിൽ ആക്രമണം. കൂടുതൽ ആക്രമണങ്ങളും മിസൈൽ വേധ സംവിധാനങ്ങൾ തകർത്തു.
ഇറാന്റെ തലസ്ഥാനമായി ടെഹ്റാന് നേരെ ഇന്ന് കടുത്ത വ്യോമാക്രമണം ഉണ്ടായി. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിലെ 131 നഗരങ്ങൾക്കു നേരെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം നടന്നതായി റെഡ് ക്രെസന്റ് അറിയിച്ചു. അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികരാണ് ഇന്ന് കൊല്ലപ്പെട്ടത്.