ഫേസ്ബുക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ. മാതൃ കമ്പനിയായ മെറ്റയെ റഷ്യ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വര്‍ഷം ആദ്യം റഷ്യന്‍ കോടതി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയില്‍ റഷ്യയ്‌ക്കെതിരായ വികാരം അലയടിച്ചിരുന്നു. കൂടാതെ റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവരസ്രോതസ്സുകള്‍ക്കും എതിരെ ഫെയ്‌സ്ബുക് സ്വീകരിച്ച നടപടികളും റഷ്യയെ ചൊടിപ്പിച്ചിരുന്നു.