ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു

ശബരിമലയിലെ അരവണ വിതരണം നിർത്തിവച്ചു. ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക കൊണ്ട് തയാറാക്കിയ അരവണ വിതരണം ചെയ്യുന്നത് ഇന്ന് ഹൈക്കോടതി വിലക്കിയിരുന്നു.
കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പ്രതികരിച്ചു. സന്നിധാനത്തേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യമായവയെല്ലാം പരിശോധന പൂർത്തിയാക്കി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഏലയ്ക്ക ഉപയോഗിക്കാത്ത അരവണ അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.