ശബരിമല സ്വർണ്ണപ്പാളി വിവാദം; അന്വേഷണം സി ബി ഐ ക്ക് വിട്ടേക്കും

പത്തനംതിട്ട: ശബരിമല ദ്വാരപാലക സ്ഥലത്ത് ഉണ്ടായ സ്വർണ്ണപ്പാളി കവർച്ച സംബന്ധിച്ച അന്വേഷണം കേന്ദ്രാന്വേഷണ ഏജൻസിയായ സി ബി ഐക്ക് കൈമാറാൻ സർക്കാർ തയ്യാറകുമെന്ന് സൂചന. ശബരിമലയിലെ സ്വർണ്ണപ്പാളി കവർച്ച സംസ്ഥാനത്തും രാജ്യത്തും വലിയ ചർച്ചകൾക്കു കാരണമായിട്ടുണ്ട്. ശബരിമലയിലെ സുരക്ഷ സംവിധാനത്തിലെ രഹസ്യമായ ദൗർബല്യങ്ങളെ മറികടക്കാനാകാത്ത രീതിയിൽ നടന്ന ഈ കവർച്ചയെ പറ്റി സർക്കാർ അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് സി ബി ഐക്ക് കൈമാറും.
യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശബരിമല കര്മ സമിതി കൺവീനർ എസ്.ജെ.ആർ. കുമാർ എന്നിവർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഏകദേശം 30 കിലോഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1999ൽ അബ്കാരി രാജാവ് വിജയമല്യ ശബരിമല ക്ഷേത്രത്തിന് 44 കിലോ സ്വർണ്ണം നൽകിയപ്പോൾ സ്വർണ്ണവില പവന് 3000 രൂപ മാത്രം. കിലോഗ്രാമിന് 375000 രൂപ. 2019 ൽ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണ പാളി ശബരിമലയിൽ നിന്നും പുറത്തു കൊണ്ടുപോകുമ്പോൾ പവന് 25000 രൂപ. കിലോ ഗ്രാമിന് 3125000 രൂപ. ഇത് പ്രകാരം നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ വില കോടികളാണ്. പല സംസ്ഥാനങ്ങളിലുമായാാണ് ദ്വാരപാലക പാളികൾ കൊണ്ടുപോയിട്ടുള്ളത്. ഇത് കൊണ്ട് തന്നെ സംസ്ഥാന പേലീസിനോ വിജിലൻസ് സംഘത്തിനോ അന്വേഷണം നടത്തി നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്തൽ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ഉന്നതരുടെ പങ്കു കുടി പുറത്താകുമ്പോൾ സർക്കാരിന് വലിയ തലവേദനയാകും. ഇത് ഒഴിവാക്കാനാണ് സർക്കാർ കേസ് അന്വേഷണം സി ബി ഐക്ക് കൈറുന്നത്.
ഇപ്പോൾ തന്നെ പല തലങ്ങളിലുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതായി അന്വേഷണ സംഘം സൂചന നൽകുന്നു. ചില ഉന്നത ഉദ്യോഗസ്ഥരും അമ്പലവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. കൂടാതെ രാഷ്ട്രീയ ഘടകങ്ങളും ഈ കേസിനൊപ്പം ചേർന്ന് തട്ടിപ്പിന്റെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത് ഇവയാണ്.
ദ്വാരപാലക പ്രദേശത്ത് ഉണ്ടായിരുന്ന സുരക്ഷാ സംവിധാനം പോരായ്മയുള്ളതാണ്. പാളിച്ച നടന്ന സമയത്ത് ചില ജീവനക്കാർ അവരുടെ ഉത്തരവാദിത്വം മറച്ചു വെച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.Mസ്വർണ്ണം എവിടെ പോയെന്നും ആരാണ് പാളി കൈപ്പറ്റിയത് എന്നതും അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ.ഇതുമായി പുറത്തുവരുന്ന വിവരങ്ങൾ ജനങ്ങളുടെ വിശ്വാസവും, ദേവസ്വം വകുപ്പിന്റെ പ്രവർത്തനങ്ങളും വലിയ അളവിൽ ബാധിക്കുന്നതായി വിലയിരിരുത്തുന്നു .
ഹൈക്കോടതിയുടെ അനുമതി വേണമെന്ന ദേവസ്വം മാനുവൽ നിബന്ധന ലംഘിച്ചുകൊണ്ടാണ് സ്വർണ്ണപ്പാളിയുള്ള ദ്വാരപാലക ശില്പം പുറത്തു കൊണ്ടുപോയത്. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്പായിരുന്നുവെന്ന് ചെന്നെയിലെ കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണ്ണ കൊള്ളയുടെ ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിലുള്ളത് അന്നത്തെ ഭരണ നേതൃത്വവുമാണെന്ന ആഷേപവും നിലവിലുണ്ട്. വിജയമല്യ ദേവസ്വം ബോർഡിന് സ്വർണ്ണം നൽകിയപ്പോഴും സ്വർണപ്പാളി പുറത്തു കൊണ്ടുപോയപ്പോഴും കേരളം ഭരിച്ചിരുന്നത് എൽ എഡി എഫ് സർക്കാരാണ്.