ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ തെളിവുകള്‍ സഹിതം പറഞ്ഞുകൊടുത്തത് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നും പറയുന്നു. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നല്‍കിയേക്കുമെന്നാണ് വിവരം. ഇരുവരും മൊഴി നല്‍കാനുള്ള തങ്ങളുടെ സന്നദ്ധത വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്.