കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തില്‍ കുട്ടിയുടെ പിതാവ് സജീവ് അറസ്റ്റില്‍. കേസില്‍ പിതാവിനെയും മുത്തശിയെയും ബാലനീതി വകുപ്പ് പ്രകാരം പ്രതിയാക്കിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം. മുത്തശി സിപ്സിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു. സിപ്സിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ സിപ്സിയുടെ സുഹൃത്തും കാമുകനുമായ ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്.