സജി ചെറിയാന് രണ്ടാമൂഴം; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചെങ്ങന്നൂര്‍ എംഎല്‍എയായ സജി ചെറിയാന്‍ നിലവിലെ മന്ത്രിസഭയില്‍ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രിയായിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
കോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇതായിരുന്നു മന്ത്രിസഭയിലേക്കുളള മടങ്ങിവരവിന് വഴിതെളിച്ചത്.