പുതിയ മന്ത്രിയില്ല.. സജി ചെറിയാന്റെ വകുപ്പുകള്‍ റിയാസ്, വാസവന്‍, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് വീതം വച്ച് നല്‍കി

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ വീതിച്ചുനല്‍കുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു.

സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം-സിനിമ, യുവജനകാര്യം വകുപ്പുകളില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്‌മാനും ,യുവജനക്ഷേമകാര്യ വകുപ്പ് പിഎ മുഹമ്മദ് റിയാസിനും സാംസ്‌കാരികം-സിനിമ വകുപ്പ് വിഎന്‍ വാസവനും നല്‍കും. വകുപ്പ് സംബന്ധിച്ചുളള സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *