തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വി ഡി സതീശനും കെ സുധാകരനും നയിക്കുന്ന സമരാഗ്നി എറണാകുളം ജില്ലയിലേക്ക്. ആലുവയിലും മറൈൻ ഡ്രൈവിലും ഇന്ന് പൊതുസമ്മേളനം മറൈൻ ഡ്രൈവിലെ പൊതു സമ്മേളനം തെലങ്കാന ഉപമുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. കേരളത്തിൻറെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എം.എം ഹസൻ, കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ കഷ്ടതകൾ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങൾ കേൾക്കും.29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം.