തിരുവനന്തപുരം; അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ആവാസവ്യൂഹമാണ് മികച്ച ചിത്രം. ബിജു മേനോനും ജോജുവും മികച്ച നടന്മാരായി അവാർഡ് പങ്കിട്ടപ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് രേവതിയെയാണ്. ഭൂതകാലത്തിലെ പ്രകടനാണ് രേവതിയെ മികച്ച നടിയാക്കി മാറ്റിയത്. ആർക്കറിയാം എന്ന ചിത്രമാണ് ബിജു മേനോനെ അവാർഡിന് അർഹനാക്കിയത്, നായാട്ട്, തുറമുഖം, മധുരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ മികച്ച നടനാക്കിയത്. ജോജിയിലൂടെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ദിലീഷ് പോത്തനും നേടി.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയമാണ് ജനപ്രീയചിത്രം. മികച്ച തിരക്കഥാകൃത്ത് ഷാഹി കബീർ ആണ്. നായാട്ടിന്റെ തിരക്കഥയാണ് ഷാഹിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
അവാർഡ് ജേതാക്കൾ
മികച്ച സംവിധായകന്- ദിലീഷ് പോത്തന്
മികച്ച വിഷ്വല്‍ എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന് – കൃഷ്ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
നൃത്ത സംവിധാനം- അരുൾ രാജ്
ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്
വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)
മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം)
ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി
കലാ സംവിധായകൻ- എവി ഗേകുൽദാസ്
പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ
സംഗീത സംവിധയാകൻ – ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
ഗാനരചന – ബി കെ ഹരിനാരായണൻ
തിരക്കഥ- ശ്യാംപുഷ്കർ
142 സിനിമകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത് 29 ചിത്രങ്ങളാണ്. കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ , സെക്രട്ടറി അജോയ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .സയ്യിദ് മിർസ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.