ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ 1മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്ന ആളും സീറ്റ് ബല്‍റ്റ് ഇടണം. 5 മുതല്‍ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേല്‍ ഭാഗത്താണ് രണ്ട് ക്യാമറകള്‍ പുതുതായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

80,743 കുറ്റ കൃത്യങ്ങളാണ് കെല്‍ട്രോണ്‍ പരിശോധിച്ച് തന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേര്‍ക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങള്‍ അപ്ലോഡ് ചെയ്തു. 6153 പേര്‍ ഹെല്‍ മറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍ സീറ്റില്‍ ഡ്രൈവരെ കൂടാതെ സീറ്റ് ബല്‍റ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതില്‍ 10 എണ്ണത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *