ലോക്സഭയില്‍ അതീവ സുരക്ഷാ വീഴ്ച

ന്യൂഡല്‍ഹി: ലോക്സഭയില്‍ അതീവ സുരക്ഷാ വീഴ്ച. അജ്ഞാതരായ രണ്ടുപേര്‍ സഭയ്ക്കുള്ളില്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് സഭയിലേക്ക് അതിക്രമിച്ച് കടന്നത്. എംപിമാര്‍ക്ക് ഇടയിലേക്ക് വന്ന ഇരുവരും കളര്‍ സ്‌മോക്ക് പ്രയോഗിക്കുകയായിരുന്നു. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് എംപിമാര്‍ക്കിടയിലേക്ക് ഇരുവരും ചാടിയത്. ഇവരെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടുത്ത നീല നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച പുരുഷനാണ് ആദ്യം ചേംബറിലക്ക് ചാടിയതെന്ന് മനസിലാകുന്നു. ഇതേസമയം രണ്ടാമത്തേയാള്‍ കളര്‍ സ്‌മോക്ക് പ്രയോഗിച്ചു. അതിക്രമിച്ചു കടന്നവരില്‍ ഒരാളില്‍ നിന്നും ബിജെപി എംപി നല്‍കിയ പാസും പിടിച്ചെടുത്തിട്ടുണ്ട്. ബിജെപി എംപി പ്രതാപ് സിന്‍ഹയുടെ ഓഫീസില്‍ നിന്നുമാണ് പാസ് ലഭിച്ചിരിക്കുന്നത്.സന്ദര്‍ശക ഗാലറിയില്‍ നിന്നും ആരോ വീണതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് മനസിലായതെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബംരം പ്രതികരിച്ചു. അവര്‍ ഉപയോഗിച്ച വാതകം വിഷം നിറഞ്ഞതാകാം. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും കാര്‍ത്തി ചിദംബരം ആവശ്യപ്പെട്ടു.പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് സുരക്ഷാ വീഴ്ചയെന്നതാണ് ഏറ്റവും ഗൗരവതരം.

 

Leave a Reply

Your email address will not be published. Required fields are marked *