ന്യൂഡൽഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് മരണപ്പെട്ടത്. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായാണ് അറിയപ്പെടുന്നത്. രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.
ബോംബെ ഹൈക്കോടതി അഭിഭാഷകനായാണ് പ്രാക്‌ടീസ് ആരംഭിച്ചത്. 1971 മുതൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഫാലി എന് നരിമാൻ. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 19 വർഷം ബാർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു. 1972 മുതൽ 75വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. രാജ്യസഭാ നോമിനേറ്റഡ് അംഗമായിരുന്നു. സുപ്രീം കോടതി മുൻ ജഡ്‌ജി റോഹിംഗ്‌ടൺ നരിമാൻ മകനാണ്