പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സെന്സൊഡൈന് ടൂത്ത് ബ്രഷിനെതിരെ നടപടി. പരസ്യം ഏഴ് ദിവസത്തിനുളളില്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിട്ടു.
ലോകമെമ്പാടുമുളള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. ഒന്നാം നമ്പര്‍ സെന്‍സിവിറ്റി ടൂത്ത് ബ്രഷ് എന്നിവയായിരുന്ന കമ്പനിയുടെ പരസ്യത്തിലെ അവകാശ വാദങ്ങള്‍. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാരെ ഉപയോഗിച്ച് പരസ്യം ചെയ്ത ശേഷം ഇന്ത്യന്‍ ഡോക്ടേഴ്സാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതുപോലെ ഉത്പന്നങ്ങളെ സാധൂരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടും ഇത് വരെ സമര്‍പ്പിച്ചിട്ടില്ല. ടെലിവിഷനില്‍ മാത്രമല്ല യൂടൂബിലും ഫെയ്സ്ബുക്കിലും കമ്പനിയുടെ പരസ്യം കാണിക്കരുതെന്ന വിലക്കുമുണ്ട്.