ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ? ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

ഒന്നിലെറെ അലാറം സെറ്റ് ചെയ്യുന്നവരാണ് മുഖ്യപാറും പേർ. എന്നാൽ ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. പലതവണയായി അലാറം ഓഫ് ചെയ്യുന്നതിനായി എണീക്കേണ്ടി വരികയും വീണ്ടും കിടന്നുറങ്ങുകയും ചെയ്യുന്നത് ഉറക്കത്തിന്‍റെ ഗുണമേന്മയെ സാരമായി ബാധിക്കും. അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്‌മെന്റിനെ ഇത് അലോസരപ്പെടുത്തും. തളര്‍ച്ചയ്ക്കും മാനസികനിലയിലെ വ്യത്യയാനങ്ങങ്ങള്‍ക്കും സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ ലെവല്‍ ഉയരുന്നതിനും ഇത് കാരണമാകും.

രാവിലെയുള്ള ആദ്യ അലാറം നിങ്ങളുടെ REM സ്ലീപ് സൈക്കിളിനെ അലോസരപ്പെടുത്തും. ശ്വാസഗതി, രക്തസമ്മര്‍ദം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉയര്‍ന്നുനില്‍ക്കുന്ന സമയാണ് ഇത്. സാധാരണയായി പുലര്‍ച്ചയോടടുത്തായിരിക്കും സ്ലീപ് സൈക്കിളിലെ ഈ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നത്.

സാധാരണായായി 7-8 മണിക്കൂര്‍ ഉറക്കം ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നന്നായി ഉറങ്ങുന്നതിനിടയില്‍ അലാറം കേള്‍ക്കുന്നത് ശരീരത്തെ സമ്മര്‍ദത്തിലാഴ്ത്തും. തുടര്‍ച്ചയായുള്ള അലാറം സ്‌ട്രെസ് ലെവല്‍ വര്‍ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *