മ്യൂസിയം അതിക്രമ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയിലെടുത്ത ഏഴുപേരെ വിട്ടയച്ചു, ഒരാളെ ചോദ്യം ചെയ്യുന്നു

 മ്യൂസിയം അതിക്രമ കേസില്‍ കസ്റ്റഡിയിലെടുത്ത ഏഴുപേരെ പോലീസ് വിട്ടയച്ചു. പരാതിക്കാരിയായ സ്ത്രീയെ വിളിച്ചു വരുത്തി തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മറ്റൊരാളെ പോലീസ്‌ ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ, കുറുവന്‍കോണത്തെ വനിതാ ഹോസ്റ്റലിന് സമീപം അജ്ഞാതനെ കണ്ടതായി പെണ്‍കുട്ടികള്‍. മ്യൂസിയം കേസിലെ പ്രതി തന്നെയാണ് ഇയാളെന്ന സംശയം പെണ്‍കുട്ടികള്‍ പ്രകടിപ്പിച്ചു. അജ്ഞാത വ്യക്തി ഹോസ്റ്റലിന്റെ മതില്‍ ചാടുകയും വാതിലില്‍ മുട്ടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *