ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ക്ലീന്‍ ചിറ്റ് നല്കി എന്‍.സി.ബി. ആര്യന് ഖാനെതിരെ തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. താരത്തിന് ക്ലീന്‍ ചിറ്റ് നല്കി കൊണ്ടുള്ള കുറ്റപത്രം എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.
ആര്യന് ഖാന് അടക്കം ആറ് പേരെയാണ് കേസില്‍ നിന്ന് ഇതോടെ ഒഴിവാക്കിയത്്. ആര്യനെ കുടുക്കി പണം തട്ടാന്‍ കിരണ്‍ ഗോസാവി, മനീഷ് ബനുശാലി, സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയിട്ടുവെന്നും കേസില്‍ ഒരു സാക്ഷിയായ വിജയ് പഗാരെ സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.