കൈതോലപ്പായ വിവാദത്തില്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കന്റോണ്‍മെന്റ് അസി. കമ്മിഷണറാണു കേസ് അന്വേഷിച്ചത്.
സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു മുഖ്യമന്ത്രിയെ ഉന്നംവച്ച് ജി. ശക്തിധരന്‍ സാമൂഹിക മാധ്യമ പോസ്റ്റിലൂടെ ആരോപിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം വെണമെന്നാവശ്യപ്പെട്ടു ബെന്നി ബഹനാന്‍ എംപി ഡിജിപിക്കു പരാതി നല്‍കി.
അന്വേഷണ സാധ്യതയുണ്ടോയെന്ന്പരിശോധിക്കാന്‍ ഡിജിപി ഈ പരാതി കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. ജി. ശക്തിധരന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചുവരുത്തിയപ്പോഴൊക്കെ ഫെയ്‌സ്ബുക് പോസ്റ്റിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഒരു കാര്യവും പൊലീസിനോട് വെളുപ്പെടുത്തിയതുമില്ല. ഇതുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സാധ്യതയില്ലെന്നും കാണിച്ചു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നിയമ പരിശോധനയ്ക്ക് ശേഷമാകും പൊലീസിന്റെ തുടര്‍നടപടി.