രാഹുല്‍ ഗാന്ധിക്കെതിരെ ഷംസീര്‍ ; മാനന്തവാടിയില്‍ വരും പഴംപൊരി തിന്നും, ബത്തേരിയില്‍ വന്നാല്‍ ബോണ്ട തിന്നും’

കണ്ണൂര്‍: രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീര്‍ വിമര്‍ശനം. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.
‘കോണ്‍ഗ്രസ് എവിടെയാണുള്ളത്, ഏതാനും എസ്എഫ്ഐക്കാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധം മൂലം രാഹുല്‍ ഗാന്ധി വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക, പഴം പൊരി തിന്നുക, ബത്തേരിയില്‍ വന്നാല്‍ ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് ബോണ്ട തിന്നുക. ഇതാണോ നോതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് എവിടെ? എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തികള്‍ ഉണ്ടായി, അവര്‍ അത് തിരുത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി, രാജ്യത്തെമ്പാടും മത ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ എവിടെയാണെന്ന് ചോദിക്കേണ്ടെയന്നും ഷംസീര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *