സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ പ്രതികരണവുമായി ശരണ്യമനോജ് രംഗത്ത്

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ പ്രതികരണവുമായി ശരണ്യമനോജ് രംഗത്ത്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ലൈംഗിക ആരോപണം ഇല്ലായിരുന്നു. ജയിലില്‍ വെച്ചു ഗണേഷ് കുമാര്‍ ഇടപെട്ട് കത്ത് കൈ പറ്റിയത് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടാണ്.
കത്ത് കൈപറ്റിയത് യുഡിഎഫിനെ സഹായിക്കാനാണ്.ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ് കുമാറല്ല .ആരാണെന്നും അറിയില്ല.അവസാനം കത്തുണായിരുന്നത് ടിജി.നന്ദകുമാറിന്റെ കയ്യിലായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മരണം വരെ മനസ്സില്‍ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ വിമര്‍ശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാര് വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് പത്തനാപുരം എംഎല്‍എ ആക്കാമെന്ന് ഏതേലും നേതാക്കള്‍ ആഗ്രഹിച്ചാലും ആ പാലം പൊളിക്കും.പത്തനാപുരം പോയാലും, കേരളം പോയാലും ഗണേഷ് കുമാറിനെ ചുമക്കില്ലെന്നും അദ്ദേഹം പറഞ്ഞു.