ഡല്‍ഹി ലേഖകന്‍
വിവാദങ്ങള്‍ക്ക് പിന്നാലെ എം.പി സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് വിടാനൊരുങ്ങി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ ശശി തരൂര്‍. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ബിജെപി ശശി തരൂരിന് ഗവര്‍ണര്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വിവരം. പകരം നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ബിജെപി നേതാക്കളുമായി ഇത് സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകളും ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍ അദ്ദേഹം എംപി സ്ഥാനം ഉടന്‍ രാജിവെയ്ക്കും. പകരം ശശി തരൂരിനെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കാനാണ് പ്ലാന്‍ നടക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇത് നല്‍കുക. ശശി തരൂരിന് രക്തസാക്ഷി മുഖം ലഭിക്കുന്നതോടൊപ്പം തരൂരിനെ പുറത്ത് തള്ളിയ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാവുകയും ചെയ്യും.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും പുകഴ്ത്തി ലേഖനമെഴുതിയ ശശിതരൂരിന് കേണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയകളില്‍ കൂടി അദ്ദേഹത്തിന് വിമര്‍ശനങ്ങളും ചീത്തവിളികളും അതിഷേപങ്ങളും ലഭിക്കുന്നുണ്ട്. മാത്രമല്ല നേരത്തെ തന്നെ ശശി തരൂരിനെ അംഗീകരിക്കന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്നും പറഞ്ഞ് ശശി തരൂരിന്റെ നിലപാടുകളോട് യോചിക്കാനും അദ്ദേഹത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും തയ്യാറായിരുന്നില്ല. മാത്രമല്ല കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാര്‍ഖെക്കെതിരെ സ്ഥാനാര്‍ഥി ആയതോടുകൂടി ഗാന്ധി കുടുംബവുമായും ശശി തരൂര്‍ അകന്നു. പിന്നീട് ഗാര്‍ഖെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെടുത്തെങ്കിലും ഒതുക്കല്‍ വീണ്ടും തുടര്‍ന്നു. പാര്‍ലമെന്റില്‍ പോലും സംസാരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് വിജയിച്ച് കയറിയത്. മാത്രമല്ല അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും വിവാദങ്ങള്‍ ഉണ്ടാക്കി തരംതാഴ്ത്താന്‍ ശ്രമിച്ചെങ്കിലും വ്യക്തിപ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം രാജീവ് ചന്ദ്രശേഖരെന തോല്‍പ്പിച്ച് ലകോസഭയിലെത്തിയത്. വളരെ കുറഞ്ഞ മാര്‍ജ്ജിനിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. താന്‍ വിയര്‍ത്താണ് ജയിച്ചതെന്ന് അന്ന് ശശി തരൂര്‍ അഭിപ്രയപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം എം.പി സ്ഥാനം രാജിവെയ്ക്കുന്നതോട് കൂടി വീണ്ടും തിരുവനന്തപുരത്ത് ബൈ ഇലക്ഷന്‍ വരും. രാജീവ് ചന്ദ്രശഖര്‍ ബിജെപി സ്ഥാനാര്‍ഥിയാവുകയും ശശി തരൂര്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്യും. രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയിലെത്തും. ശശി തരൂരിന് സിപിഎം പിന്തുണയും ലഭിക്കും. ശശി തരൂരിനെ തിരുവനന്തപുരത്ത് നിന്ന് മാറ്റുക എന്നത് സിപിഎമ്മും ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശശി തരൂരിനെ പിന്തുണയ്ക്കുന്നത്.
