സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ്

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറും പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയുമായിരുന്നു. പരസ്യ സംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.