തിരുവനന്തപുരം: മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം എന്നീ നവകേരളം മിഷനുകള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പൊളിച്ചടക്കിയെന്ന് മിഷന്‍ മുന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. നവകേരളം സദസ് നടത്തി ഭരണ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്നവര്‍ നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടര കൊല്ലത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ലൈഫ് പദ്ധതി പ്രകാരം ഒരു വീടുപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കാല്‍ ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പാതിവഴിയിലാണ്.ആര്‍ദ്രം മുഖേന ഒരു കുടുംബാരോഗ്യകേന്ദ്രം പോലും പുതുതായി തുടങ്ങിയിട്ടില്ല. പഴയ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരോ നെഴ്‌സുമാരോ ഇല്ല.ഹരിത കേരളവും ശുചിത്വ കേരളവും തകര്‍ന്നതിനാല്‍ കേരളം വീണ്ടും മാലിന്യ കൂമ്പാരമായി. ഉറവിട മാലിന്യ സംസ്‌ക്കരണ പരിപാടി നഗരങ്ങളില്‍ നാമമാത്രമാണ്.
വിദ്യാഭ്യാസ യജ്ഞ പ്രകാരം പ്രഖ്യാപിച്ച ഒരു സ്‌കൂളു പോലും മികവിന്റെ കേന്ദ്രമായിട്ടില്ല. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംഖ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു.