ചലച്ചിത്ര നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബിതോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയി സ്ഥാനക്കയറ്റത്തോടെ നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു. നിരവധി സിനിമകളില്‍ പോലീസ് വേഷത്തില്‍ തിളങ്ങിയിട്ടുളള അദ്ദേഹം
പഠനകാലത്ത് യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് സിബി സിനിമാ രംഗത്തേക്ക് എത്തുന്നത്. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിന്റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *