സിപിഎം നേതാക്കള്‍ക്കൊപ്പം എത്തി സ്‌റ്റേഷനില്‍ ഒപ്പിട്ടു ; പിപി ദിവ്യ

നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസിലെ പ്രതിയായ പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഒപ്പിട്ടു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് ദിവ്യ സ്റ്റേഷനില്‍ ഹാജരായത്. പ്രാദേശിക സിപിഎം നേതാക്കള്‍ക്കൊപ്പമാണ് ദിവ്യ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ മുന്‍പിലാണ് ഹാജരായത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.

പ്രസിഡന്റായിരുന്ന ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയായിരുന്നു ദിവ്യയുടെ മടക്കം. ഓഫിസില്‍ മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല. അഭിഭാഷകന്റെ കാറിലായിരുന്നു ദിവ്യയുടെ യാത്ര.

അടുത്ത തിങ്കളാഴ്ച വീണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ ഹാജരാകും. ഇന്ന് അര മണിക്കൂര്‍ നേരമാണ് ദിവ്യ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. ഈ സമയം മുഴുവന്‍ പ്രാദേശിക നേതാക്കള്‍ സ്റ്റേഷന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *