തിരുവനന്തപുരം: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ അറസ്റ്റില്‍. സ്പിസിയെയെ തിരുവനന്തപുരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീമാപള്ളിയില്‍ എത്തിയ ഇവരെ തന്ത്രപരമായി പൂന്തറ പോലീസാണ് പിടികൂടിയത്.
ബാലനീതി വകുപ്പ് പ്രകാരം അറസ്റ്റ്
ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്താണ് കൊലപ്പെടുത്തിയത്. അതിനാല്‍ കൊലക്കുറ്റത്തിന് കേസെടുക്കാനാവില്ല. അതിനാലാണ് കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല എന്ന കുറ്റത്തിന് ബാലനീതി വകുപ്പ് പ്രകാരം അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
അങ്കമാലിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും സിപ്‌സിയും മകനെയും കണ്ടെത്താനായില്ല. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെങ്കിലും. ഇപ്പോള്‍ സിപ്‌സി മാത്രമാണ് പിടിയിലായിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ കൊച്ചി പോലീസിന് കൈമാറിയേക്കും.