എസ്ഐആർ സമയക്രമം മാറ്റില്ല, ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

തിരുവനന്തപുരം: എസ് ഐ ആറിനെതിരായ പ്രതിഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. എസ് ഐ ആറിന് നൽകിയിരിക്കുന്ന സമയക്രമം മാറ്റില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.ഫോം അപ്പ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദ്ദേശം നല്കി
എസ്.ഐ.ആറിനെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു .കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത് .കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയിരിക്കുന്നത്. തദ്ദേശ തിരെഞ്ഞെടുപ്പിനിടെ എസ് ഐ ആർ നടത്തരുതെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്ഐആർ തന്നെ നിയമവിരുദ്ധം എന്ന് കോൺഗ്രസ് ആരോപിച്ചു. സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു
ജോലിസമ്മർദ്ദത്തെ തുടര്‍ന്ന് കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. . കണ്ണൂർ ഏറ്റുകുടുക്കയിലാണ് ബിഎൽഒ മരിച്ചത് അനീഷ് ജോർജ്ജാണ് ആത്മഹത്യ ചെയ്തത് . പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബി എൽ ഒയായിരുന്നു . ഇതിൽ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിരുന്നു ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പൊലീസ് അന്വേഷണം നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.