ഭാരത് ജോഡോ യാത്രയില്‍ ശിവഗിരിയിലെത്തിയ രാഹുലിന് മുന്നില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സന്യാസിമാര്‍

ഭാരത്‌ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധി ശിവഗിരി മഠം സന്ദര്‍ശിച്ചു. രാഹുലിന് ഷാള്‍ അണിയിച്ച് ആശ്രമത്തിലേക്ക് സ്വീകരിച്ചു. മഹാസമാധിയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തി. പ്രാര്‍ത്ഥനയിലും പങ്കെടുത്തു. രാഹുലിന്റെ മഠ സന്ദര്‍ശനം വളരെയേറെ സന്തോഷകരമായ അനുഭവമാണെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

അതേസമയം 28 ശതമാനമുള്ള ശ്രീനാരായണീയര്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണുള്ളതെന്ന് രാഹുലിനോട് മഠം അതൃപതി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ ഇതേപടി തുടര്‍ന്നാല്‍ ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു. മഠത്തിന്റെ അതൃപ്തി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.
ശിവഗിരി മഠത്തില്‍ നരേന്ദ്ര മോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ല. മഠത്തേടും നാരായണഗുരു സങ്കല്‍പ്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളതെന്നും സന്യാസിമാര്‍ രാഹുലിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *