ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ; അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കാനുളള ഉത്തരവിനെതിരെ മന്ത്രി ശിവന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ മിക്‌സഡ് സ്‌കൂളുകള്‍ മാത്രം മതിയെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഒരു ദിവസം കൊണ്ട് മുഴുവന്‍ സ്‌കൂളും മിക്‌സഡാക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം 18 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂള്‍ ആക്കി. സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്‌കൂളുകള്‍ മിക്‌സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അംഗീകാരം വേണം. ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു .

കഴിഞ്ഞ ദിവസം തുല്യതയിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചത്.

സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാര്‍ശ. ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആര്‍ടിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *