ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം സോണിയയും

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്ന് ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പദയാത്രയില്‍ പങ്കെടുത്തു. ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതും ആദ്യമായാണ്. സോണിയയുടെ സാന്നിധ്യം പ്രവര്‍ത്തകരെ ആവേശത്തിലാക്കി.പദയാത്രയ്ക്കുശേഷം ബ്രഹ്‌മദേവരഹള്ളിയില്‍ പൊതുസമ്മേളനം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *