യൂടൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസില്‍ കീഴടങ്ങി

യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസില്‍ കീഴടങ്ങി. എറണാകുളം ടൗണ്‍ സൗത്ത്പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. യൂടൂബ് വീഡിയോയിലൂടെ ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. നേരത്തെ
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *