എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ നടപടിക്ക് നിയസഭയുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.

ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കം പോലീസ് തുടങ്ങിയിരുന്നു എങ്കിലും നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കാത്തിരിക്കകുയാണെന്നാണു വിവരം. ചൊവ്വാഴ്ച മുതല്‍ എം എല്‍ എ ഒളിവിലാണ്.

എം എല്‍ എ എന്ന നിലയില്‍ നിയമസഭയുടെ പരിരക്ഷ ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിയതോടെ എം എല്‍ എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *