ഭാരത്‌ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കായി കളമശ്ശേരിയില്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കുന്നു; മാങ്ങയിട്ട മീന്‍കറി, മട്ടന്‍ബിരിയാണി, നൂല്‍പെറോട്ട, ഇളനീര്‍ പായസം തുടങ്ങിയ വിഭവങ്ങള്‍

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളം കളമശ്ശേരിയിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കാന്‍ പ്രവര്‍ത്തകര്‍. കെപിസിസി അംഗം ജമാല്‍ മണക്കാടിന്റെ നേതൃത്വത്തിലാണ് ഉച്ചയൂണ് ഒരുക്കുന്നത്. ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക ആത്മീയ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുക. കളമശ്ശേരിയിലെ ഞാലകം സെന്ററില്‍ വിവിധ മേഖലയിലെ ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ട്രാന്‍സ്ജന്‍ഡറുകള്‍, ഐ ടി പ്രൊഫഷണലുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായാണ് കൂടിക്കാഴ്ച.
ഉച്ചയ്ക്ക് ഒന്നിന് കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററിലെത്തുന്ന രാഹുലിന് അപ്പം, നൂല്‍ പൊറോട്ട, മാങ്ങയിട്ട മീന്‍ കറി, ചിക്കന്‍ വരട്ടിയത്, മട്ടന്‍ ബിരിയാണി, പനീര്‍ മാങ്ങാക്കറി, ആലപ്പി വെജിറ്റബിള്‍ കറി, പ്ലയിന്‍ പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, മീന്‍ വറ്റിച്ചത്, സാമ്പാര്‍, തോരന്‍, പുളിശ്ശേരി, മെഴുക്ക് പുരട്ടി, പപ്പടം, തണുത്ത ഇളനീര്‍ പായസം തുടങ്ങിയ വിഭവങ്ങളാണ് ഉച്ച ഭക്ഷണത്തിനായി ഒരുക്കുന്നത്.