ആരാധക ഹൃദയം കീഴടക്കാന്‍ ആട് തോമയും ചാക്കോ മാഷും വീണ്ടുമെത്തുന്നു.
സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ സ്ഫടികം 4k ഇന്നുമുതല്‍ തിയേറ്ററുകളിലെത്തും. തിലകനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം28 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിയറ്ററുകളില്‍ പുത്തന്‍ മോടിയോടെ വീണ്ടുമെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സ്ഫടികത്തിന്റെ 4k ഡോള്‍ബി അറ്റ് മോസ് പതിപ്പാണ് തിയേറ്ററുകളില്‍ ഇന്നുമുതല്‍ എത്തുന്നത്. കേരളത്തില്‍ 150ലേറെ തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്.രണ്ട് വര്‍ഷത്തേക്ക് ചിത്രത്തിന്റെ ഒടിടി റിലീസില്ലെന്നും, തീയറ്ററില്‍ നിന്നും തന്നെ കാണണമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *