തിരുവനന്തപുരം ശ്രീകാര്യത്ത് ബയോഗ്യാസ് പ്ലാന്റ് പൊട്ടി; കിലോമീറ്ററുകളോളം ദുര്‍ഗന്ധം വ്യാപിച്ചു

ശ്രീകാര്യത്തെ ചന്തയിൽ സ്ഥാപിച്ചിരുന്ന ബയോ ഗ്യാസ് പ്ലാൻറ് പൊട്ടി. ആറ് കിലോമീറ്റർ ചുറ്റളവിൽ ദുർഗന്ധം വ്യാപിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് റോഡിലൂടെ ഒഴുകിയ മാലിന്യം നീക്കിയത്. ശ്രീകാര്യം പബ്ലിക് മാർക്കറ്റിലെ തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റാണ് പൊട്ടിയത്. 250 കിലോ സംഭരണശേഷിയുള്ള ടാങ്ക് പൊട്ടിയൊലിച്ചതോടെ ദുർഗന്ധം സഹിക്കാനാവാതെ ജനം വലഞ്ഞു. നാട്ടുകാർ ചേർന്നാണ് താൽക്കാലികമായി ടാങ്ക് അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *