തിരുവനന്തപുരം:ശ്രീ നന്ദന്റെ ജീവൻ നിലനിർത്തണമെങ്കിൽ ലക്ഷത്തിൽ ഒരുവൻ വന്നെത്തണം. അങ്ങനൊരാൾ വന്നെത്തുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് എ .കെ. ജി. സെന്ററിന് സമീപമുള്ള ഹസന്‍മരയ്ക്കാര്‍ ഹാളില്‍ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
അപൂർവങ്ങളിൽ അപൂർവ അർബുദ രോഗമുള്ള ശ്രീനന്ദന് ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവെക്കണം. അതിന് രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.യോജിക്കുന്ന ഒരു രക്തമൂലകോശദാതാവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ ചികിത്സ നടത്താൻ കഴിയുകയുള്ളൂ .
സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വാർത്തയറിഞ്ഞ് അയ്യായിരത്തിൽപരം പേർ ക്യാമ്പിലെത്തി . പതിനെട്ടിനും അമ്പതിനും ഇടയിലുള്ളവരിൽ നിന്നുള്ള സ്രവമാണ് എടുത്തത്.
ഓടിച്ചാടി കളിച്ച് ചിരിച്ച് നടന്ന ശ്രീനന്ദനെന്ന ഏഴ് വയസുകാരനെ അപൂര്‍വ രക്താര്‍ബുദം കാര്‍ന്നുതിന്നുന്ന കാര്യം വീട്ടുകാരറിയുന്നത് രണ്ട് മാസം മുമ്ബ്.എന്നാല്‍ ഇനി ശ്രീനന്ദന്റെ കളി ചിരികള്‍ തിരിച്ചുകിട്ടണമെങ്കില്‍ രക്തമൂല കോശം മാറ്റിവെയ്ക്കണം. രക്തമൂലകോശദാനത്തിന് 95 ശതമാനമെങ്കിലും ജനിതക സാമ്യം വേണം. ഏറെ സാധ്യതയുള്ള ബന്ധുക്കളെയെല്ലാം ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. എന്നാല്‍ ആരില്‍ നിന്നും കിട്ടിയില്ല.