പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ: പ്രതിഷേധം തുടരുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. കളക്ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെയാണ് 11 മണിയോടെ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വണ്ടിയിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം.

പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ചുമതലയേറ്റ ശേഷം ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചു. രണ്ട് വര്‍ഷത്തില്‍ കൂടുതലായി ആരോഗ്യവകുപ്പിലാണ് ജോലി ചെയ്യുന്നത്, മറ്റു കാര്യങ്ങള്‍ സംബന്ധിച്ച് പഠിക്കണം. അതിന് ശേഷം എന്തൊക്കെ നടപടിയെടുക്കണമെന്ന് തീരുമാനിക്കുമെന്നും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

2019 ലാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. കേസിലെ പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം ഉള്‍പ്പടെ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *