തിരുവനന്തപുരം∙ നിയമസഭാ സമ്മേളനം ഈ മാസം 25ന് ആരംഭിക്കും. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സഭ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാരുമായുള്ള തർക്കത്തിനിടെ, നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രത്തിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനങ്ങൾ വിയോജിപ്പ് അറിയിച്ച് മുൻപ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വായിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വിവിധ നിർദേശങ്ങൾ ബജറ്റിലുണ്ടാകും