നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുന്നതില്‍ സന്തോഷമെന്ന് സംസ്ഥാന കെ സുരേന്ദ്രന്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ബി ജെ പിക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സമ്പൂര്‍ണ മന്ത്രിസഭായോഗം വിളിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരും കേള്‍ക്കുന്നുണ്ട്.കഴിഞ്ഞ ജനുവരിയില്‍ പുനഃസംഘടനാ വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും സുരേഷ് ഗോപിയുടെ പേര് കേട്ടിരുന്നു. 2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത അദ്ദേഹം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനിരിക്കുകയാണ്. 2019ല്‍ ലോക്സഭയിലേക്കും 2021ല്‍ നിയമസഭയിലേക്കും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *