പന്നികളേയും പന്നി മാംസവും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നത് താൽക്കാലികമായി തടഞ്ഞു ; പന്നികളെ ബാധിക്കുന്ന ആഫ്രിക്കൻ സ്വൈൻ ഫീവറിനെതിരെ മുൻകരുതലുമായി സംസ്ഥാനം

തിരുവനന്തപുരം: പന്നികളെ ബാധിക്കുന്ന ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെതിരെ മുന്‍കരുതലുമായി സംസ്ഥാനം. പന്നികളേയും പന്നി മാംസവും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നത് താല്‍ക്കാലികമായി തടഞ്ഞു . കേരളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ സംസ്ഥാനത്തിനകത്തെ പന്നികളെ വളര്‍ത്തുന്നിതിലോ അടുത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിലോ വിലക്കില്ല.

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ ബീഹാറിലുള്‍പ്പെടെ പന്നികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. വെള്ളിയാഴ്ച മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

രോഗം മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരുന്നതല്ല. എന്നാല്‍ പന്നികളില്‍ രോഗം അതിവേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പന്നികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് പന്നികളില്‍ രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *