കെപിസിസി ഓഫിസില്‍ പൊലീസിന്റെ മൊഴിയെടുപ്പ്

തിരുവനന്തപുരം : കെ.സുധാകരനെതിരെ പോക്‌സോ കേസില്‍ ഇരയുടെ മൊഴിയുണ്ടെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചതിനെതിരെ സംഘടനാച്ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു രാധാകൃഷ്ണന്റെ മൊഴിയെടുക്കാനാണു പൊലീസ് എത്തിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസിന്റെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
മോന്‍സനെതിരായ പോക്‌സോ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞതിനുശേഷം പോക്‌സോ കേസുമായി ബന്ധപ്പെട്ടും കെ.സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നു ക്രൈംബ്രാഞ്ച് പറഞ്ഞതായുള്ള പരാമര്‍ശമാണു പരാതിക്കു വഴിയൊരുക്കിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതിയെ സംശയത്തിന്റെ നിഴലിലാക്കാനും ക്രൈംബ്രാഞ്ചിനെ രാഷ്ട്രീയ പ്രതിയോഗിക്ക് എതിരെ ആയുധമാക്കാനും ഗോവിന്ദന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു