അധിക്ഷേപ പോസ്റ്റിട്ട ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി വേണം; ഡി ജി പിയ്ക്ക് പരാതി നല്‍കി കെ സുധാകരന്‍

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ അധിക്ഷേ പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കണ്ണൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടറായ ശശിധരന്‍ കെ പി കക്കറയ്ക്കെതിരെ ഡി ജി പിയ്ക്ക് സുധാകരന്‍ പരാതി നല്‍കി

രാഷ്ട്രീയ ചായ്വുള്ളതും പൊതുജനമദ്ധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് പൊലീസുകാരന്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്. സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സര്‍വീസ് ചട്ടം. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെ കര്‍ശനമായ നടപടി വേണമെന്നും പരാതിയില്‍ സുധാകരന്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *