തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസില്‍ ബിയര്‍ കുടിച്ച സ്കൂള്‍ വിദ്യാര്‍ഥിനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും. വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കെളയും എത്തിച്ച് കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.സ്കൂള്‍ വിട്ട് വീട്ടിലേക്കുളള ബസില്‍ വച്ചാണ് ഇത്തരമൊരു സംഭവം നടന്നതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ബസില്‍ ബിയര്‍ കുടിച്ച് ബഹളം വച്ച കുട്ടികളും മറ്റ് യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.