കേരളത്തിന്റെ അന്തകനാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏത് വിധേനയും പണം ഉണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. ‘പിണറായി വിജയന്‍ എന്റെ നാട്ടുകാരനും കോളേജ് സഹപാഠിയുമാണ്. അന്ന് പ്രതീക്ഷയുള്ള ഒരു നേതാവായിരുന്നു, എന്നാല്‍ ഇന്ന് കേരളത്തിന്റെ അന്തകനാണ് പിണറായി’ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. കള്ളപ്പണം വെളുപ്പിക്കാനാണ് എക്‌സാലോജിക് കമ്പനി ഉണ്ടാക്കിയത്. പിണറായി തന്റെ മകളെയും മകനെയും നിര്‍ത്തി പണം കൊയ്യുകയാണ്. ലാവ്‌ലിന്‍ കേസ് കോടതി പരിഗണിച്ചാല്‍ പിണറായി അകത്തു പോകും. ഒരു ഭാഗം പണം പാര്‍ട്ടിക്ക് നല്‍കുകയും ബാക്കി പിണറായി അടിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടാകും.
മുഖ്യമന്ത്രിയുടെ അദാനിയായി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുണ്ടെന്ന് ഊരാളുങ്കലിനെ കുറിച്ച് സുധാകരന്‍ പറഞ്ഞു. എല്ലാ കരാറുകളും ഊരാളുങ്കലിന് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിനുവേണ്ടി കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും കൂട്ടുചേരുകയാണ്.
മോദി പിണറായി അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തില്‍. അതുകൊണ്ടാണ് പിണറായിക്കെതിരായ ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സി നടപടി എടുക്കാത്തത്. ഇന്നും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കര്‍ഷകരുടെ കാര്യം കഷ്ടമാണ്. നെല്ല് സംഭരണത്തിന്റെ പണം നല്‍കിയിട്ടില്ല. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഒരിടത്തും നീതിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു.