വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

ഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.

ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്.

നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില. വില ഇനിയും ഉയരാനിരിക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *